Sports
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ടോട്ടൻഹാം ഹോട്സപുറിന് ജയം. ക്രിസ്റ്റൽ പാലസിനെ എതിരില്ലാത്ത ഒരു ഗോളിനാണ് ടോട്ടൻഹാം പരാജയപ്പെടുത്തിയത്.
42-ാം മിനിറ്റിൽ ആർച്ചീ ഗ്രേയാണ് മത്സരത്തതിൽ പിറന്ന ഏക ഗോൾ ടോട്ടൻഹാമിനായി നേടിയത്. ഗ്രൗണ്ടിൽ കളിമികവ് പുലർത്തിയത് ക്രിസ്റ്റൽ പാലസാണെങ്കിലു സ്കോർ ചെയ്യാൻ സാധിക്കാതിരുന്നത് ത ിരിച്ചടിയായി.
മറ്റൊരു മത്സരത്തിൽ സന്ദർലൻഡ് (1-1) ലീഡ്സ് യുണൈറ്റഡ് മത്സരം സമനിലയിൽ അവസാനിച്ചു. മത്സരത്തിന്റെ 28-ാം മിനിറ്റിൽ സൈമണ്‍ അഡിൻഗ്രാ സന്ദർലൻഡിനെ മുന്നിലെത്തിച്ചു.
എന്നാൽ 47-ാം മിനിറ്റിൽ ലീഡ് ഡൊമിനിക് കാൽവേർട്ട് ലെവിന്റെ ഗോളിലൂടെ സമനിലപിടിച്ചു.
Sports
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ക്രിസ്റ്റൽ പാലസിനെതിരെ ടോട്ടൻഹാം ഹോട്സ്പറിന് ജയം. ഞായറാഴ്ച നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് ടോട്ടൻഹാം വിജയിച്ചത്.
ആർച്ചി ഗ്രേ ആണ് ടോട്ടൻഹാമിന് വേണ്ടി ഗോൾ നേടിയത്. 42-ാം മിനിറ്റിലാണ് താരം ഗോൾ സ്കോർ ചെയ്തത്.
വിജയത്തോടെ ടോട്ടൻഹാമിന് 25 പോയിന്റായി. നിലവിൽ ലീഗ് ടേബിളിൽ 11-ാം സ്ഥാനത്താണ് ടോട്ടൻഹാം.
Sports
ലണ്ടൻ: മേധാവിത്വം വിടാതെ മാഞ്ചസ്റ്റർ സിറ്റി. എർലിംഗ് ഹാലണ്ടിന്റെ ഇരട്ട ഗോൾ മികവിൽ ക്രിസ്റ്റൽ പാലസിനെ മറുപടിയില്ലാത്ത മൂന്നു ഗോളുകൾക്ക് സിറ്റി തകർത്തു.
മത്സരത്തിന്റെ 41-ാം മിനിറ്റിലാണ് ഹാലണ്ടിന്റെ കാലിൽനിന്ന് ആദ്യ ഗോൾ പിറന്നത്. 89-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് ഹാലണ്ട് തന്റെ രണ്ടാം ഗോളും സ്വന്തമാക്കി. 69-ാം മിനിറ്റിൽ ഫിൽ ഫോഡെൻ ആണ് സിറ്റിക്കായി സ്കോർ ചെയ്ത രണ്ടാമൻ.
ജയത്തോടെ 16 മത്സരത്തിൽനിന്ന് 11 ജയം, ഒരു സമനില, നാല് തോൽവി സഹിതം 34 പോയിന്റുമായി പട്ടികയിൽ രണ്ടാം സ്ഥാനത്ത് കുതിപ്പ് തുടരുകയാണ് മാഞ്ചസ്റ്റർ. 36 പോയിന്റുള്ള ആഴ്സണലാണ് പട്ടികയിൽ ഒന്നാമത്.
മറ്റൊരു മത്സരത്തിൽ വെസ്റ്റ് ഹാം യുണൈറ്റഡിനെ 2-3ന് പരാജയപ്പെടുത്തി ആസ്റ്റണ്‍ വില്ല പട്ടകയിൽ മൂന്നാം സ്ഥാനം ഉറപ്പിച്ചു. മാഞ്ചസ്റ്റർ സിറ്റിയേക്കാൾ ഒരു പോയിന്റ് പിന്നിൽ 33 ആണ് ആസ്റ്റണ്‍ വില്ലയുടെ സന്പാദ്യം.
നോട്ടിംഗ്ഹാം ഫോറസ്റ്റ് 3-0ന് ടോട്ടൻഹാം ഹോട്സ്പറിനെയും സുന്ഡർലൻഡ് 1-0ന് ന്യൂകാസ്റ്റിൽ യുണൈറ്റഡിനെയും പരാജയപ്പെടുത്തി.
ബ്രെന്റ്ഫോർഡ്- ലീഡ്സ് യുണൈറ്റഡ് മത്സരം 1-1 സമനിലയിൽ അവസാനിച്ചു.
Sports
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ മാഞ്ചസ്റ്റർ സിറ്റിക്ക് തകർപ്പൻ ജയം. ഞായറാഴ്ച നടന്ന മത്സരത്തിൽ ക്രിസ്റ്റൽ പാലസിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് സിറ്റി തകർത്തത്.
മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി എർലിംഗ് ഹാലണ്ട് രണ്ട് ഗോളുകളും ഫിൽ ഫോഡൻ ഒരു ഗോളും നേടി. ഹാലണ്ട് 41, 89 എന്നീ മിനിറ്റുകളിലാണ് ഗോളുകൾ നേടിയത്. ഫോഡൻ 69-ാം മിനിറ്റിലാണ് ഗോൾ സ്കോർ ചെയ്തത്.
വിജയത്തോടെ മാഞ്ചസ്റ്റർ സിറ്റിക്ക് 34 പോയിന്റായി. നിലവിൽ ലീഗ് ടേബിളിൽ രണ്ടാം സ്ഥാനത്താണ് സിറ്റി.
Sports
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ഫുൾഹാമിനെ ഒന്നിനെതിരേ രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തി ക്രിസ്റ്റൽ പാലസ്. മത്സരത്തിന്റെ 20-ാം മിനിറ്റിൽ എഡി എൻകെറ്റിയ ക്രിസ്റ്റൽ പാലസിനെ മുന്നിലെത്തിച്ചു.
38-ാം മിനിറ്റിൽ ഹാരി വിൽസണ്‍ ഫുൾഹാമിനെ ഒപ്പമെത്തിച്ചു. എന്നാൽ മത്സരം അവസാനിക്കാൻ മിനിറ്റുകൾ ബാക്കിനിൽക്കേ 87-ാം മിനിറ്റിൽ മാർക് ഗ്യൂഹി സ്കോർ ചെയ്തതോടെ ക്രിസ്റ്റൽ പാലസ് ജയം സ്വന്തമാക്കി.
മറ്റൊരു മത്സരത്തിൽ ബ്രിഗ്ഹട്ടണ് ഹോവ് ആൽവിൻ 1-1ന് വെസ്റ്റ് ഹാം യുണൈറ്റഡിനെ സമനിലയിൽ തളച്ചു.
Sports
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ക്രിസ്റ്റൽ പാലസിന് ജയം. ഞായറാഴ്ച നടന്ന മത്സരത്തിൽ ഫുൾഹാമിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചു.
എഡി എൻകെട്ടിയയും മാർക്ക് ഗുയേഹിയുമാണ് ക്രിസ്റ്റൽ പാലസിന് വേണ്ടി ഗോൾുകൾ നേടിയത്. ഹാരി വിൽസൺ ആണ് ഫുൾഹാമിന് വേണ്ടി ഗോൾ സ്കോർ ചെയ്തത്.
വിജയത്തോടെ ക്രിസ്റ്റൽ പാലസ് ലീഗ് ടേബിളിൽ നാലാം സ്ഥാനത്തെത്തി. നിലവിൽ 26 പോയിന്റാണ് ക്രിസ്റ്റൽ പാലസിനുള്ളത്.